Latest NewsNewsIndiaBusiness

ഇത്തോസ് ലിമിറ്റഡ്: 18ന് ഐപിഒ ആരംഭിക്കും

മെയ് 18ന് ആരംഭിക്കുന്ന ഐപിഒ 20ന് അവസാനിക്കും

ഇത്തോസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന അതായത്, ഐപിഒ 18 ന് ആരംഭിക്കും. പ്രീമിയം വാച്ചുകളുടെ വിവിധ ശേഖരമുളള പ്രശസ്ത വിതരണ കമ്പനിയാണ് ഇത്തോസ് ലിമിറ്റഡ്.

മെയ് 18ന് ആരംഭിക്കുന്ന ഐപിഒ 20ന് അവസാനിക്കും. ഓഹരി ഒന്നിന് 836 രൂപ മുതൽ 878 രൂപ വരെയാണ് നിരക്ക്. പത്തു രൂപയാണ് ഓഹരിയുടെ മുഖവില കണക്കാക്കിയിരിക്കുന്നത്. ഇത്തവണത്തെ ഓഹരി വിൽപ്പനയിലൂടെ 375 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 11 ലക്ഷം ഓഹരികളാണ് വിൽക്കുന്നത്. ചുരുങ്ങിയത് 17 ഓഹരികളായും തുടർന്ന് 17ന്റെ ഗുണിതങ്ങളായും അപേക്ഷിക്കണം.

Also Read: നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു

shortlink

Related Articles

Post Your Comments


Back to top button