Latest NewsNewsIndiaHealth & Fitness

കോവിഡിനെതിരെ പുതിയ വാക്സിനുമായി ഇന്ത്യ

എംആർഎൻഎ വാക്സിനുകൾ ശരീരത്തിൽ കുത്തിവെക്കുമ്പോൾ ശരീരം ചില പ്രോട്ടീനുകൾ ഉൽപാദിപ്പിക്കും

കോവിഡിനെ പ്രതിരോധിക്കാൻ ആദ്യ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്.

ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകർച്ചവ്യാധികൾക്കെതിരെയും ഈ വാക്സിന് പോരാടാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. സാർസ് കോവ് 2 വൈറസിന്റെ സ്പൈക് പ്രോട്ടീനിന് എതിരായി ആന്റിബോഡി ഉൽപാദിപ്പിക്കുന്നതിൽ വാക്സിൻ 90% കാര്യക്ഷമമാണെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ വ്യക്തമാക്കി.

Also Read: ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചത് ടോയ്‌ലെറ്റിൽ, കണ്ടുപിടിച്ച ഡോക്‌ടർക്ക്‌ മർദ്ദനം: ഹോട്ടലുടമ മുഹമ്മദ് മൊയ്തീന്‍ അറസ്റ്റിൽ

എംആർഎൻഎ വാക്സിനുകൾ ശരീരത്തിൽ കുത്തിവെക്കുമ്പോൾ ശരീരം ചില പ്രോട്ടീനുകൾ ഉൽപാദിപ്പിക്കും. വൈറൽ പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ ജനിതക കോഡുകൾ നമ്മുടെ ശരീരകോശങ്ങൾക്ക് നൽകുകയാണ് എംആർഎൻഎ വാക്സിനുകൾ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button