Latest NewsNewsIndia

പുതിയ മദ്രസകളെ ഗ്രാന്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ച് യു.പി സര്‍ക്കാര്‍

പുതിയ മദ്രസകള്‍ക്ക് ഇനി ധനസഹായം ഇല്ല, തീരുമാനം എടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

ലക്നൗ: പുതിയ മദ്രസകള്‍ക്ക് ഇനി മുതല്‍ ധനസഹായം ലഭിക്കില്ല. മദ്രസകളെ ഗ്രാന്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദ്ദേശം യു.പി സര്‍ക്കാര്‍ അംഗീകരിച്ചു. വര്‍ഷങ്ങളായി പിന്തുടര്‍ന്ന് വന്നിരുന്ന അഖിലേഷ് യാദവ് സര്‍ക്കാരിന്റെ നയമാണ് ഇതോടെ അവസാനിച്ചത്.

Read Also: രാജ്യത്ത് ആവശ്യമുണ്ടായിരുന്ന സുപ്രധാന സമയത്ത് അദ്ദേഹം വിദേശത്തായിരുന്നു: രാഹുലിനെതിരെ ഹാർദിക് പട്ടേൽ

കഴിഞ്ഞ ബജറ്റില്‍ യു.പി സര്‍ക്കാര്‍, മദ്രസ നവീകരണ പദ്ധതിയ്ക്കായി 479 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്ത 16,000 മദ്രസകളിലെ 558 സ്ഥാപനങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. ഈ സാഹചര്യത്തില്‍, പുതിയ മദ്രസകള്‍ക്ക് പണം ലഭിക്കുകയില്ല.

സംസ്ഥാനത്തെ പല മദ്രസകളും നിലവാരം പുലര്‍ത്താത്തതിനെ തുടര്‍ന്നാണ്, ഗ്രാന്‍ഡ് നല്‍കേണ്ടെന്ന തീരുമാനമെടുത്തത്. മോഡേണ്‍ മദ്രസ പദ്ധതി പ്രകാരം, സംസ്ഥാനത്തെ മദ്രസകളില്‍ അന്വേഷണം നടത്താന്‍ യോഗി സര്‍ക്കാര്‍ കഴിഞ്ഞ മാസം നിര്‍ദ്ദേശം നല്‍കിയിരുന്നു. മദ്രസകളിലെ അദ്ധ്യാപകരെ പരിശീലിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ രാജ്യസ്നേഹം വളര്‍ത്താനാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button