Latest NewsNewsIndia

തന്റെ മകളും ജയില്‍ മോചിതയാകും, സുപ്രീം കോടതിയില്‍ വിശ്വാസം: നളിനിയുടെ മാതാവ്

മകള്‍ക്ക് നീതി ലഭിക്കും എന്ന് തന്നെയാണ് വിശ്വാസം, രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ മാതാവ്

ചെന്നൈ: പേരറിവാളനെ ജയിലില്‍ നിന്ന് മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ താന്‍ ആഹ്ലാദിക്കുന്നു. തന്റെ മകളേയും ഉടന്‍ മോചിപ്പിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിയുടെ മാതാവ് പറഞ്ഞു. 31 വര്‍ഷത്തിന് ശേഷം പേരറിവാളന്‍ അനുഭവിച്ച സ്വാതന്ത്ര്യത്തില്‍ പേരറിവാളന്റെ കുടുംബത്തോടൊപ്പം താനും പങ്കുചേരുന്നു എന്ന് 82 കാരിയായ പത്മ ശങ്കരനാരായണന്‍ പറഞ്ഞു.

Read Also: ‘ഒരു തീവ്രവാദിയെ വെള്ളപൂശുന്നതിനോട് എതിർപ്പുണ്ട്’: പേരറിവാളന്റെ മോചനത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

‘പേരറിവാളന് മോചനം ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ മോചനത്തിനായി അര്‍പ്പുതമ്മാള്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എല്ലാ നേതാക്കളെയും അവര്‍ കണ്ടു, മകനെ കിട്ടാന്‍ സാധ്യമായ എല്ലാ വഴികളും അവര്‍ സ്വീകരിച്ചു.’ – നളിനിയുടെ മാതാവ് പത്മ കൂട്ടിച്ചേര്‍ത്തു

‘പേരറിവാളന് ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. അദ്ദേഹത്തെ പിന്തുണച്ച നിരവധി ആളുകള്‍ ഉണ്ട്. അദ്ദേഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എന്റെ മകളും മോചിതയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നളിനിക്ക് ഒരു കുഞ്ഞുണ്ടായതിനാല്‍, കരുണാനിധി അവളുടെ വധശിക്ഷ ഒഴിവാക്കിയിരുന്നു. എന്റെ മകളും ഉടന്‍ മോചിതയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’ -അവര്‍ വ്യക്തമാക്കി.

സ്റ്റാലിന്‍ സാറിന് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രിയുടെ പരിശ്രമം കൊണ്ടാണ് പേരറിവാളന്‍ മോചിപ്പിക്കപ്പെട്ടതെന്നും പത്മ പറഞ്ഞു. നളിനിയുടെ വധശിക്ഷ ഇളവ് ചെയ്യാന്‍ സഹായിച്ചത് കരുണാനിധിയാണെന്നും, ഇപ്പോള്‍ തന്റെ മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന് കത്ത് അയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button