Latest NewsNewsLife StyleHealth & Fitness

പ്രമേഹരോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

 

 

നിങ്ങളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാല്‍ ഭക്ഷണക്രമത്തിലും, ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നത് സംബന്ധിച്ച്‌ ഡോക്ടറുടെ ഉപദേശം തേടാം. കൂടാതെ, ഇടക്കിടെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും നിര്‍ദ്ദേശിച്ചിരിക്കുന്ന പരിധി കവിയുന്നില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ശുദ്ധീകരിച്ച പഞ്ചസാര, ഡെസെര്‍ട്ടുകള്‍, സിറപ്പുകള്‍, ഗ്ലൂക്കോസ്, ജാം, മൊളാസസ്, ഫ്രൂട്ട് ഷുഗര്‍, ഐസ്ക്രീം, കേക്ക്, പേസ്ട്രി, മധുരമുള്ള ബിസ്കറ്റുകള്‍, ചോക്കലേറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, ക്രീം, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.

അനാരോഗ്യകരമായ ഭക്ഷണങ്ങളും, ജങ്ക് ഫുഡുകളും, കുക്കീസും, ടിന്നലടച്ച സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം.
ഗ്രീന്‍ ടീയോ പാര്‍സ്‍ലി ടീ, ബ്ലൂബെറി ലീഫ് ടീ, വാല്‍നട്ട് മരത്തിന്‍റെ മൂപ്പെത്താത്ത ഇലകള്‍ ഉപയോഗിച്ചുള്ള ചായ പോലുള്ള ഹെര്‍ബല്‍ ടീകള്‍ ഉപയോഗിക്കാം. കൂടാതെ, പഞ്ചസാരയ്ക്ക് പകരം ഈത്തപ്പഴം ഉപയോഗിക്കാം. സ്കിമ്മ്ഡ് മില്‍ക്ക്, വീട്ടില്‍ തയ്യാറാക്കിയ കോട്ടേജ് ചീസ് പോലുള്ള കൊഴുപ്പ് കുറഞ്ഞവ നിയന്ത്രിതമായി ഉപയോഗിക്കാവുന്നതാണ്. ധാന്യങ്ങള്‍, പഴങ്ങള്‍, നട്ട്സുകള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രമേഹരോഗത്തിന് അനുയോജ്യമായ ഭക്ഷണങ്ങളാണ്. വെള്ളരിക്ക, ചീര, ഉള്ളി, വെളുത്തുള്ളി, ബീന്‍സ്, മുള്ളങ്കി, തക്കാളി, ക്യാരറ്റ്, മധുര മുള്ളങ്കി, കാബേജ് എന്നിവ പ്രമേഹത്തിന് ഫലപ്രദമാണ്. നിറമുള്ള പച്ചക്കറികള്‍ പാന്‍ക്രിയാസിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. യീസ്റ്റും, ചെറുപയര്‍ മുളപ്പിച്ചതും ശരീരത്തിന് ഗുണകരമാണ്.

ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന്‍റെ ഗുണം അത് ഇന്‍സുലിന്‍റെ ആവശ്യകത കുറയ്ക്കും എന്നതാണ്. ഫൈബര്‍ ധാരാളമായി കഴിക്കുന്ന അല്ലെങ്കില്‍, സമ്പൂര്‍ണ്ണമായ ആഹാരക്രമം പിന്തുടരുന്നവരില്‍ ഡയബറ്റിസ് മെല്ലിറ്റസ് കുറയുന്നതായും ചിലപ്പോള്‍ അപ്രത്യക്ഷമാകുന്നതായിപ്പോലും കണ്ടെത്തിയിട്ടുണ്ട്. ഫൈബര്‍ സമ്പുഷ്ടമായ ആഹാരത്തില്‍ ക്രോമിയം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് ഏറെ ഗുണകരമാണ്. വേവിക്കാത്ത നട്ട്സുകള്‍, തക്കാളി, വാഴപ്പഴം, മത്തങ്ങ, ഉണങ്ങിയ കടല, ഉരുളക്കിഴങ്ങ്, ആപ്പിള്‍ സിഡെര്‍ വിനഗര്‍, സ്കിംഡ് പാല്‍പ്പൊടി, ഗോതമ്പ് തുടങ്ങിയ പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. എന്നാല്‍, പൊട്ടാസ്യം സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button