KeralaNattuvarthaLatest NewsNewsIndia

സ്ത്രീ ശാക്തീകരണവും ഫെമിനിസവുമൊക്കെ പേപ്പറിൽ മാത്രം, ഏറ്റവും കുറവ് സ്ത്രീകൾ ജോലിയ്ക്ക് പോകുന്നത് കേരളത്തിൽ

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണവും ഫെമിനിസവുമൊക്കെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന കേരളത്തിൽ ജോലിയ്ക്ക് പോകുന്നത് വെറും 29% സ്ത്രീകൾ മാത്രമാണെന്ന് കുടുബാരോഗ്യസര്‍വേയുടെ കണ്ടെത്തൽ. അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും, കർണാടകയ്ക്കും, ആന്ധ്രയ്ക്കുമെല്ലാം പിറകിലാണ് കേരളമെന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.

Also Read:പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തും

അയൽ സംസ്ഥാനങ്ങളിലെല്ലാം 40% സ്ത്രീകൾ തൊഴിലെടുക്കുന്നുണ്ട്. ബീഹാറും ഉത്തര്‍ പ്രദേശും പോലുള്ള ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ ഒഴിച്ചാൽ മറ്റെല്ലായിടത്തും സ്ത്രീകൾ തൊഴിൽ രംഗത്ത് സജീവമാണ്. വിദ്യാഭ്യാസപരമായി മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായിരുന്നിട്ടും എന്തുകൊണ്ട് കേരളത്തിൽ സ്ത്രീകൾ തൊഴിലെടുക്കുന്നില്ല എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. സാമൂഹികപരമായും സാമ്പത്തികപരമായും മുൻപന്തിയിൽ നിൽക്കുന്നവരാണ് കേരളീയ ജനത എന്നിട്ടും, സ്ത്രീകൾക്ക് മാത്രം ഇപ്പോഴും ഇവിടെ മുഖ്യധാരയിലേക്ക് കടന്നുവരാൻ സാധിച്ചിട്ടില്ല.

സ്ത്രീ ശാക്തീകരണമെന്ന പേരിൽ അനേകം പദ്ധതികളും മറ്റും നിലവിലുണ്ടെങ്കിലും ഇത് സ്ത്രീകൾ കൃത്യമായി വിനിയോഗിക്കുന്നില്ല. തൊഴിലിടങ്ങളിലെ ചൂഷണവും, അതിക്രമങ്ങളും അതിനൊരു പ്രധാന കാരണമാകുന്നുണ്ട്. തുല്യ വേതനം ലഭിക്കാത്തതും, മതങ്ങളുടെ അമിത കെട്ടുപാടുകളും പല സ്ത്രീകളെയും സാമൂഹികപരമായി ഉയർന്നുവരാൻ സമ്മതിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button