Latest NewsNewsIndia

ഇന്ധനവില കുറച്ച് കേന്ദ്രസർക്കാർ: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും, പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കും

ഡൽഹി: രാജ്യത്ത് പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തിൽ ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാർ. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന്റേത് ലിറ്ററിന് ആറു രൂപയുമാണ് കുറച്ചത്.

ഇതോടെ പെട്രോളിന്റെ വിലയിൽ ലിറ്ററിന് 9.50 രൂപയും ഡീസലിന്റെ വിലയിൽ 7 രൂപയും കുറവു വരും. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്‌സിഡി നൽകും എന്നും ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button