Latest NewsNewsLife StyleHealth & Fitness

അത്താഴം കഴിക്കേണ്ടത് ഇങ്ങനെ

 

മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ പ്രധാനം പലപ്പോഴും അത്താഴമാണ്. അരവയര്‍ അത്താഴം എന്ന പഴമൊഴി തികച്ചും അപ്രസക്തമാക്കുന്ന ഭക്ഷണ രീതിയാണ് പലരുടേയും. രാവിലെ സമയക്കുറവ്, ഉച്ചയ്ക്ക് ജോലിത്തിരക്ക് തുടങ്ങിയ കാരണങ്ങളാല്‍ തീരെ കുറവ് കഴിച്ച് വിശപ്പും ആര്‍ത്തിയുമാകെ അത്താഴത്തിലൂടെ തൃപ്തിപ്പെടുത്തുന്ന രീതിയാണ് പലരുടേയും. രാത്രിയില്‍ ശരീരം റിലാക്‌സ് ചെയ്യുന്നതിനും തലച്ചോറിന് ഹാപ്പി ഹോര്‍മോണുകള്‍ ഉണ്ടാക്കുന്നതിനുമെല്ലാം ഉറക്കം ലഭിയ്ക്കാനുള്ള മെലാട്ടനിന്‍ ഉണ്ടാകുന്നതിനും കാര്‍ബോഹൈഡ്രേറ്റുകള്‍ വേണം. അതിന് അത്താഴം സഹായിക്കുന്നു. ഇതിനാല്‍, അത്താഴം ഒഴിവാക്കേണ്ടതില്ല. എന്നാല്‍, ഇത് കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചിലതുണ്ട്. അത്താഴം അബദ്ധമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങള്‍.

സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ അത്താഴം കഴിയ്ക്കുക. വൈകീട്ട് 7 ഓടെ എങ്കിലും അത്താഴം പൂര്‍ത്തിയാക്കുക. നേരത്തെ കഴിച്ചാല്‍, വീണ്ടും രാത്രി വിശക്കും എന്ന തോന്നല്‍ ഉണ്ടാകുന്നത് ഉറങ്ങാത്തതു കൊണ്ടാണ്. ഇതിന് പരിഹാരം സമയത്തിന് ഉറങ്ങുക എന്നതാണ്. രാത്രി വൈകിയും ഉണര്‍ന്നിരിയ്ക്കുന്നവര്‍ക്ക് തടി കൂടുന്നതിനുള്ള പ്രധാന കാരണം വൈകി കഴിയ്ക്കുന്നത് കൂടിയാകാം.

രാത്രിയില്‍ വയറു നിറയെ കഴിയ്ക്കരുത്. മധുരം കഴിയ്ക്കരുത്. ഇതു രണ്ടും മദ്യപാനത്തിന്റെ ഇഫക്ടാണ് നല്‍കുന്നത്. ഇത് തലച്ചോറിന് നല്ലതല്ല. ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ തകിടം മറിയ്ക്കുന്ന ഒന്നാണിത്. രാവിലെ ക്ഷീണത്തോടെ ഉണരേണ്ടി വരും. ഇതു പോലെ, രാത്രി തവിട് കളയാത്ത ഭക്ഷണങ്ങളാണ് ഏറെ നല്ലതാണ്. രാത്രി ചോറൊഴിവാക്കി ഇഡ്ഢലി, ദോശ എന്നിവ കഴിച്ചാലും ഗുണമില്ല. ഇതെല്ലാം ഗ്ലൈസമിക് ഇന്‍ഡെക്‌സ് ഉള്ളവയാണ്. ഇതെല്ലാം ഷുഗര്‍ ലെവല്‍ ഉയര്‍ത്തും.

ഇതു പോലെ ഓട്‌സ് കഴിയ്ക്കാം. ഇത് പാലു ചേര്‍ത്തോ കാച്ചിയോ കഴിച്ചാല്‍ ഇതിന്റെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് ഉയരും. ജി.ഐ 90ന് അടുത്താകും. അതായത് ചോറ് പോലുള്ളവ കഴിയ്ക്കുന്ന ഫലമുണ്ടാകും. ഓട്‌സ് ഉപ്പുമാവ് രൂപത്തില്‍ നട്‌സ്, പച്ചക്കറികള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. അരി കഴിയ്ക്കണമെന്നുണ്ടെങ്കില്‍ തവിട് പോകാത്തവ കഴിയ്ക്കുക. വെള്ളയരി പോലുള്ളവ നല്ലതല്ലെന്നര്‍ത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button