Latest NewsNewsLife StyleHealth & Fitness

കടല മുളപ്പിച്ചത് കഴിച്ചാല്‍…

 

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ഇതില്‍ പല തരം ഭക്ഷണങ്ങള്‍ വരുന്നു. ചിലത് കഴിയ്ക്കുന്ന രീതിയും സമയവുമെല്ലാം പ്രധാനപ്പെട്ടതുമാണ്. പ്രാതല്‍ ദിവസത്തെ മുഖ്യ ഭക്ഷണമാണെന്ന് പറയാം. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിയ്ക്കുന്ന ഈ ഭക്ഷണമാണ് ഒരു ദിവസത്തേക്ക് വേണ്ട മുഴുവന്‍ ഊര്‍ജവും നല്‍കുന്നു. ഇതിനാല്‍ തന്നെ, രാവിലെ പ്രാതലിന് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് നല്ലതുമാണ്.

രാവിലെ കറുത്ത കടല പുഴുങ്ങിക്കഴിയ്ക്കുന്നത് ആരോഗ്യകരമായ പ്രാതല്‍ ശീലങ്ങളില്‍ ഒന്നാണ്. കടല വെള്ളത്തിലിട്ട് കുതിര്‍ത്തി മുളപ്പിച്ചത് വേവിച്ച് രാവിലെ പ്രാതലിന് കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. കറുത്ത കടല പല ആരോഗ്യ ഗുണങ്ങളുമുള്ളതാണ്. പ്രോട്ടീനുകളുടെ ഉറവിടമാണിത്. ഇത് കഴിയ്ക്കാന്‍ രാവിലെ പ്രാതല്‍ തന്നെയാണ് ഏറ്റവും ഉത്തമമായ സമയം.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് കറുത്ത കടല. കറുത്ത കടലയിൽ അടങ്ങിയിരിക്കുന്ന സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നീ ഘടകങ്ങൾ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കിക്കൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണശീലത്തിൽ കുതിർത്തിയ കടല ചേർക്കുന്നത് പഞ്ചസാരയുടെ അളവ് കുറച്ചുകൊണ്ട് ടൈപ്പ് 2 പ്രമേഹ സാധ്യതയെ നിയന്ത്രിക്കുന്നതിന് സഹായിക്കും.

വിളര്‍ച്ചയ്ക്ക് പറ്റിയ മരുന്നാണ് കുതിര്‍ത്ത കടല വേവിച്ച് കഴിയ്ക്കുന്നത്. സസ്യാഹാരികളായ ആളുകൾക്ക് അയൺ പോഷകങ്ങളെ നൽകുന്ന ഏറ്റവും മികച്ച ഉറവിടമാണ് കുതിർത്ത കടല. ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. വിളർച്ച ബാധിച്ച ആളുകൾക്ക് കഴിക്കാൻ ശുപാർശ ചെയ്യുന്ന ഒന്നാണിവ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഏറ്റവും മികച്ചത് കൂടിയാണിവ.

shortlink

Related Articles

Post Your Comments

Related Articles


Back to top button