Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നുറുക്ക് ഗോതമ്പ് ഉപ്പുമാവ്

പ്രമേഹ രോഗിക്കള്‍ക്കും ഡയറ്റിങ്ങ് നോക്കുന്നവര്‍ക്കും ഒക്കെ വളരെ നല്ലതാണ് നുറുക്ക് ഗോതമ്പ് ഉപ്പുമാവ്. സൂചി ഗോതമ്പില്‍ നിറയെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഇത് പ്രമേഹ രോഗികള്‍ക്ക് ഉത്തമം ആണ്. കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല കിടിലന്‍ സൂചി ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ഗോതമ്പ് നുറുക്ക് – 1 1/2 കപ്പ്

സവാള – 1 ചെറുത് ( പൊടിയായി അരിഞ്ഞത് )

ക്യാരറ്റ് – 1 വലുത് ( പൊടിയായി അരിഞ്ഞെടുക്കുക )

ബീന്‍സ് – 6-7 എണ്ണം ( ഖനം കുറച്ചു വട്ടത്തില്‍ അരിഞ്ഞെടുക്കുക )

ഗ്രീന്‍പീസ് – 1/4 കപ്പ്

തേങ്ങ ചിരകിയത് 1 – 1 1/2 കപ്പ്

പച്ചമുളക് – എരിവിന് ആവശ്യമായത് വട്ടത്തില്‍ അരിഞ്ഞെടുക്കുക

ഇഞ്ചി പൊടിയായി അരിഞ്ഞത് – 1 ടീസ്പൂണ്‍

കായം – 1/8 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

കടുക്, ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ്, വറുത്ത നിലക്കടല

എണ്ണ – 3 സ്പൂണ്‍

കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്

വെള്ളം – 2 1/2 കപ്പ്

Read Also : ശബരിമലയ്ക്ക് പിന്നാലെ ഇസ്ലാം മതം സ്വീകരിച്ച് ഇ എ ജബ്ബാര്‍: പ്രചരിക്കുന്ന വാര്‍ത്ത സത്യമെന്ത്?

തയ്യാറാക്കുന്ന വിധം

ഗോതമ്പ് നുറുക്ക് നന്നായി കഴുകി വയ്ക്കുക. ചൂടായ നോണ്‍ സ്റ്റിക്ക് പാനില്‍ അല്പം എണ്ണ ഒഴിച്ച് കടുകും ഉഴുന്ന് പരിപ്പും കടലപ്പരിപ്പും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് മൂപ്പിക്കുക. സവാള ചേര്‍ത്ത് 2-3 മിനിട്ട് വഴറ്റുക. ഇനി കറിവേപ്പില ഇട്ട്, പച്ചക്കറികള്‍ ഒന്നൊന്നായി ചേര്‍ത്ത് വഴറ്റുക. ഇതില്‍ കായവും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.

വെള്ളം ഇതിലേക്കൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. വെള്ളം തിളച്ചാല്‍ കഴുകി വച്ചിരിക്കുന്ന ഗോതമ്പ് നുറുക്ക് അതിലേക്കിട്ട് ഇളക്കി തീ കുറച്ചു വച്ച്, ഒരടപ്പ് കൊണ്ട് പാത്രം മൂടി വയ്ക്കുക. വെള്ളം വറ്റി പാകമായാല്‍ അതില്‍ തേങ്ങ ചിരകിയതും ചേര്‍ത്തിളക്കി തീ കെടുത്തുക. നിലക്കടല വറുത്തത് മുകളില്‍ വിതറി അലങ്കരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button