KeralaLatest NewsNews

ആന്ധ്രയില്‍ ചക്രവാത ചുഴി: കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്രയിലെ റായലസീമയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്തെ തുടര്‍ന്ന്, അടുത്ത 24 മണിക്കൂര്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത.

Read Also: കേന്ദ്ര ഫണ്ടില്‍ പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കി: പ്രതിഷേധവുമായി ബിജെപി

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍മുതല്‍ 115.5 മില്ലി മീറ്റര്‍ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.

അടുത്ത 24 മണിക്കൂര്‍ വടക്കന്‍ കേരള തീരങ്ങളിലും തെക്കന്‍ കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, ലക്ഷദ്വീപ് തീരങ്ങളില്‍ തടസ്സമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button