Latest NewsNewsLife StyleHealth & Fitness

കാന്‍സറിന്റെ കാരണങ്ങളറിയാം…

 

 

ആധുനിക കാലത്ത് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. ഇതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ എത്രത്തോളം വിജയിച്ചു എന്ന ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പല കേസുകളിലും പ്രാരംഭദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും രോഗം പൂര്‍ണ്ണമായും ഭേദമാകാന്‍ സഹായിക്കുന്നു എന്ന് പഠനങ്ങളും അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. കാന്‍സറിന് കാരണമാകുന്ന മാരകവസ്തുക്കളെ തിരിച്ചറിയാനാവുമെങ്കില്‍ ഒരു പരിധി വരെ കാന്‍സറിനെ നിയന്ത്രിക്കുകയും തുടച്ചുനീക്കുകയും ചെയ്യാം. താഴെ പറയുന്നവയാണ് കാന്‍സറിന്റെ പ്രധാന കാരണങ്ങള്‍.

കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. അത് ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമായേക്കും. ആധുനിക ഭക്ഷണരീതി വർദ്ധിച്ചുവരുന്ന കാന്‍സര്‍ കാരണങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ച്, റെഡ് മീറ്റ്. സ്ത്രീകളുടെ രക്തത്തിലെ അമിതമായ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് രോഗസാധ്യത ഉയര്‍ത്തും. പ്രത്യേകിച്ച്, സ്തനം, ഗര്‍ഭാശയ കാന്‍സര്‍ എന്നിവ.

ഉപ്പിലിട്ടത്, അച്ചാറുകള്‍, പുകയാളിയതോ ആയ ഭക്ഷണങ്ങളും കാന്‍സറിന് കാരണമാകുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കും. അള്‍ട്രാവയലറ്റ് റേഡിയേഷന്‍, എക്‌സ് റേ എന്നിവ കോശങ്ങളിലെ ജനിതക സംവിധാനങ്ങളെ മാറ്റം വരുത്തി ത്വക് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. പാരമ്പര്യവും കാന്‍സര്‍ സാധ്യത ഉയര്‍ത്തുമെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.

ആര്‍സനിക്, ആസബസ്റ്റോസ്, ബെന്‍സീന്‍, ഉപയോഗശൂന്യമായ ഡീസല്‍ എന്നീ രാസവസ്തുക്കളുമായുള്ള തുറന്ന ബന്ധപ്പെടല്‍ നിങ്ങളെ കാന്‍സര്‍ രോഗിയാക്കും. തുടര്‍ച്ചയായുള്ള വൈദ്യപരിശോധനകള്‍ കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുന്നു. ഈ രോഗം അതിന്റെ മൂര്‍ധന്യത്തിലെത്തിയതിന് ശേഷമാണ് പലപ്പോഴും ഡോക്ടറുടെ സേവനം ലഭ്യമാകാറുള്ളത്. ഇത് നമ്മുടെ പരിമിതമായ തിരിച്ചറിവിന്റെ ഫലമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button