KeralaLatest NewsNews

കായംകുളത്ത് മധ്യവയസ്‌കനെ ചവിട്ടിക്കൊന്ന കേസിൽ പ്രതികൾ പിടിയിൽ

 

 

ആലപ്പുഴ: കായംകുളത്ത് റോഡരികില്‍ 45കാരനെ ചവിട്ടിക്കൊന്ന കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ടയാളുടെ അയല്‍വാസികളായ വിഷ്ണു, സുധീരന്‍, വിനോദ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

കായംകുളം പെരിങ്ങാല കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാനികള്‍ ചവിട്ടി കൊന്നതാണെന്ന് പോലീസ് പറഞ്ഞു. വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു. വൃഷ്ണത്തില്‍ ഏറ്റ ചവിട്ടാണ് മരണ കാരണം.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button