KeralaLatest NewsIndia

കുട്ടികളെ ഉപയോഗിച്ച് മതസ്പർദ്ധ: ദേശീയ ബാലാവകാശ കമ്മീഷനും പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര ആഭ്യന്തരവകുപ്പിനും പരാതി

ദേശീയ ബാലാവകാശ കമ്മീഷൻ, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകി' - പ്രശാന്ത് ശിവൻ പറഞ്ഞു.

പാലക്കാട്: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനിടെ ‘ഹിന്ദുക്കൾ അരിയും മലരും ക്രിസ്ത്യാനികൾ കുന്തിരിക്കവും കരുതിക്കോ, അല്ലെങ്കിൽ മര്യാദയ്ക്ക് ജീവിച്ചോ’ എന്ന വിദ്വേഷ മുദ്രാവാക്യം വിളിച്ച ബാലനെതിരെയും സംഘാടകർക്കെതിരെയും കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും പരാതിയുമായി യുവമോർച്ച രംഗത്ത്.

പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനാണ് ദേശീയ ബാലാവകാശ കമ്മീഷനും, പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കേരള ഡിജിപിക്കും പരാതി നൽകിയത്. ‘21.5.2022 നു പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ ഹിന്ദു ക്രിസ്ത്യൻ വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്തവർക്കെതിരെയും, പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മതസ്പർദ്ധ വളർത്തുന്ന വിധം പ്രകടനം നടത്തിയവർക്കെതിരെയും, നിയമ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകി’ – പ്രശാന്ത് ശിവൻ പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കഴിഞ്ഞദിവസം മതഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ ഹിന്ദു ക്രിസ്ത്യൻ വംശഹത്യക്ക് പരസ്യമായി ആഹ്വാനം ചെയ്തവർക്കെതിരെയും പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മതസ്പർദ്ധ വളർത്തുന്ന വിധം പ്രകടനം നടത്തിയവർക്കെതിരെയും നിയമ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടു ദേശീയ ബാലാവകാശ കമ്മിഷൻ, ഭാരത പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള മുഖ്യമന്ത്രി, കേരള ഡിജിപി എന്നിവർക്ക് പരാതി നൽകി
#Save_kerala From IslamoLeftists
#Ban_PFI #Keralafiles

shortlink

Related Articles

Post Your Comments

Related Articles


Back to top button