KollamNattuvarthaLatest NewsKeralaNews

ഇറച്ചിക്കഷ്‌ണം തൊണ്ടയിൽ കുടുങ്ങി, ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല

ചെത്തല്ലൂർ: ഇറച്ചിക്കഷ്‌ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ഇറച്ചിക്കഷ്‌ണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു യുവതി. ഇതിനിടെയാണ് മരണം സംഭവിച്ചത്.

ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. വീട്ടില്‍ ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്‌ണം തൊണ്ടയില്‍ കുടുങ്ങി യുവതിക്ക് ശ്വാസം എടുക്കാൻ കഴിയാതെ വന്നു. ഉടൻ തന്നെ, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ സൈക്കോളജി വിദ്യാർത്ഥിനിയാണ് ഫാത്തിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button