Latest NewsNewsIndia

‘ടിപ്പു സുല്‍ത്താന്‍ കൊട്ടാരം പണിതത് കൊടെ വെങ്കടരമണ സ്വാമി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി’: സര്‍വ്വേ നടത്തണമെന്ന് ആവശ്യം

ബംഗളൂരു: കര്‍ണാടകയിലെ ടിപ്പു സുല്‍ത്താന്‍ കൊട്ടാരത്തിനെതിരെ ക്ഷേത്ര ഭൂമി കയ്യേറിയതായി ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആരോപണം. കൊടെ വെങ്കടരമണ സ്വാമി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയാണ്, ടിപ്പു സുല്‍ത്താന്‍ കൊട്ടാരം പണി കഴിപ്പിച്ചതെന്നും കൊട്ടാരം നിലനില്‍ക്കുന്ന ഭൂമിയുടെ സര്‍വ്വേ നടത്തണമെന്നും ഹിന്ദു ജനജാഗ്രുതി സമിതിയുടെ വക്താവായ, മോഹന്‍ ഗൗഡ ആവശ്യപ്പെട്ടു. പതിനഞ്ചാം നൂറ്റാണ്ടില്‍, ചിക്കദേവരാജ വഡയാർ പണികഴിപ്പിച്ചതാണ് പ്രശസ്തമായ വെങ്കടരമണ ക്ഷേത്രം.

‘കര്‍ണാടകയിലെ ടിപ്പു സുല്‍ത്താന്‍ കൊട്ടാരത്തെ കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. മുന്‍പ് ഈ ഭൂമി, കൊടെ വെങ്കടരമണ സ്വാമി ക്ഷേത്രത്തിന്റേതായിരുന്നു. ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത്, ക്ഷേത്ര ഭൂമി കയ്യേറിയാണ് കൊട്ടാരം നിര്‍മ്മിച്ചത്. കൊട്ടാരത്തില്‍ വേദങ്ങള്‍ പഠിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനാൽ, ഭൂമിയുടെ സര്‍വ്വേ നടത്തി അത് യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെടുന്നു’. മോഹന്‍ ഗൗഡ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button