KeralaLatest NewsNews

ദേഹത്തേക്ക് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു: അഞ്ചര വയസുകാരൻ മരിച്ചു

 

 

തൊടുപുഴ: വീടിന്റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസുകാരന് ദാരുണാന്ത്യം. മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്‌സണിന്റെ മകന്‍ റയാന്‍ ജോര്‍ജ് ജെയ്‌സണ്‍ ആണ് മരിച്ചത്.

പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ച് വിറ്റിരുന്നെങ്കെിലും ഭിത്തി പൊളിച്ചു നീക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുതിര്‍ന്ന ഭിത്തി, കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

ഉടൻ തന്നെ, കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുളപ്പുറം അങ്കണവാടിയിലെ വിദ്യാര്‍ത്ഥിയാണ്. രേഷ്മയാണ് അമ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button