Latest NewsNewsIndia

രാജ്യത്ത് നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള മസ്ജിദുകളില്‍ രഹസ്യ സർവ്വേ നടത്തണമെന്ന് സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദും താജ്മഹലും സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയിലെ പ്രമുഖ മുസ്ലീം പള്ളികളിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സർവ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രഹസ്യ സ്വഭാവമുള്ള സർവ്വേ നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കിണറുകളും കുളങ്ങളും ഉള്ള നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള എല്ലാ മസ്ജിദുകളിലും സർവ്വേ നടത്തണമെന്നും, നടപടികള്‍ കഴിയുന്നത് വരെ വിശ്വാസികള്‍ക്ക് ദേഹശുദ്ധി വരുത്താന്‍ പകരം സംവിധാനത്തിന് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്. അഭിഭാഷകരായ ശുഭം അവസ്തിയും സപ്ത ഋഷി മിശ്രയും അഭിഭാഷകനായ വിവേക് ​​നാരായൺ ശർമ്മയും ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നൂറുവർഷത്തിലേറെ പഴക്കമുള്ള പള്ളികളിലെ കുളങ്ങളും കിണറുകളും മുതൽ ആധുനിക പൈപ്പുകളിൽ വരെ സർവ്വേ നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button