Latest NewsNewsIndia

ദൈവങ്ങൾ കാരണമാണ് ഇന്ത്യ ഒരു ആഗോള ശക്തികേന്ദ്രമായി മാറിയിരിക്കുന്നത്: യു.പി മന്ത്രി

'ദൈവങ്ങൾ കാരണമാണ് ഇന്ത്യയ്ക്ക് സ്വത്വം ഉണ്ടായത്, അവരാണ് ഇന്ത്യയ്ക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കിയത്': യു.പി മന്ത്രി

ലഖ്‌നൗ: ഇന്ത്യ ഒരു ‘ആഗോള ശക്തികേന്ദ്രമായി’ മാറിയതിന് കാരണം ദൈവങ്ങളാണെന്നും അവരാണ് അതിന്റെ ഐഡന്റിറ്റിയെന്നും വ്യക്തമാക്കി യു.പി മന്ത്രി ലക്ഷ്മി നാരായൺ ചൗധരി രംഗത്ത്. ഇന്ത്യയുടെ ഐഡന്റിറ്റി എന്ന് പറയുന്നത് തന്നെ ദൈവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു പ്രദേശത്തെ മനോഹരമാക്കാൻ സർക്കാരോ സംഘടനയോ സമൂഹമോ തയ്യാറാകുമ്പോൾ, അതെല്ലാം ‘ദൈവങ്ങളുമായി’ ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും ഒരു എതിരഭിപ്രായം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അയോധ്യ രാമന്റെ ജന്മസ്ഥലമാണ്, മഥുര ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലമാണ്, കാശി (വാരണാസി) സൃഷ്ടിച്ചത് ശിവനാണ്. ഈ ദൈവങ്ങൾ കാരണമാണ് ഇന്ത്യയ്ക്ക് സ്വത്വം ഉണ്ടായത്, അവരാണ് ഇന്ത്യയ്ക്ക് ഒരു ഐഡന്റിറ്റി ഉണ്ടാക്കിയത്. ഇന്ന്, ലോകം ഗീത വായിക്കുന്നു. ഭഗവാൻ കൃഷ്ണൻ അർജുനനെ പഠിപ്പിച്ച പാഠം. ഒരു ഉത്തമ പുത്രനും, ഒരു ഉത്തമ ഭർത്താവും, ഒരു ഉത്തമ സഹോദരനും, ഉത്തമസുഹൃത്തും എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള സന്ദേശം ശ്രീരാമനിൽ നിന്ന് ലോകം മുഴുവൻ അറിയുന്നു’, അദ്ദേഹം പറഞ്ഞു.

Also Read:‘എന്റെ വസ്ത്രങ്ങൾ വിറ്റിട്ടായാലും ജനങ്ങൾക്ക് വിലകുറഞ്ഞ ഗോതമ്പ് എത്തിക്കും’: പാക് പ്രധാനമന്ത്രി

800-850 വർഷങ്ങളായി തകർക്കപ്പെട്ടിരുന്ന ഇന്ത്യൻ സംസ്‌കാരം സുരക്ഷിതമാക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് കേസിലും മഥുരയിലെ ഷാഹി ഈദ്ഗാഹിലും നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരിട്ട് ഈ രണ്ട് കേസുകളിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി.

‘എനിക്ക് ഒരു കാര്യം വ്യക്തമായി പറയാൻ കഴിയും, മറ്റ് സ്ഥലങ്ങളിൽ സർവ്വേകൾ നടത്താം, എന്നാൽ മഥുരയെ സംബന്ധിച്ചിടത്തോളം, ഒരു സർവ്വേയ്ക്കും സാധ്യതയില്ല’, ചൗധരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button