Latest NewsNewsInternationalGulfQatar

സൗദിയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കും: ഖത്തർ എയർവേയ്‌സ്

ദോഹ: സൗദിയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കാൻ ഖത്തർ എയർവേയ്സ്. ജൂൺ 15 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. ദമാം, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സർവീസുകളാണ് ഖത്തർ എയർവേയ്‌സ് വർദ്ധിപ്പിച്ചത്.

Read Also: ‘എനിക്കൊരു സഹോദരനെ ലഭിച്ചു, എന്റെ സഹോദരിയില്‍ പുഞ്ചിരി നിറയ്ക്കുന്ന…’: കുറിപ്പുമായി അഭിരാമി

നിലവിൽ പ്രതിദിനം 3 സർവ്വീസുകൾ വീതമാണ് ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ളത്. ജൂൺ 15 മുതൽ രണ്ടിടങ്ങളിലേക്കും 4 സർവ്വീസുകൾ വീതം നടത്തും. നിലവിൽ 2 സർവ്വീസുകൾ വീതമുള്ള മദീനയിലേക്ക് ജൂൺ 15 മുതൽ 3 സർവ്വീസുകളായിരിക്കും നടത്തുന്നത്. പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുന്നതോടെ സൗദിയിലേക്കുള്ള ഖത്തർ എയർവേയ്സിന്റെ പ്രതിദിന സർവ്വീസുകളുടെ എണ്ണം 13 ആയി ഉയരും.

Read Also: ഐപിഎല്‍ കിരീടത്തിന് തൊട്ടടുത്ത് വീണെങ്കിലും അവാർഡുകൾ വാരിക്കൂട്ടി രാജസ്ഥാൻ: മറ്റു പുരസ്‌കാരങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button