KozhikodeLatest NewsKeralaNattuvarthaNews

ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രതലവനായി ഇന്ത്യൻ പ്രധാനമന്ത്രി മാറി, മോദി രാജ്യത്തെ വൻശക്തിയാക്കി മാറ്റി: കെ.സുരേന്ദ്രൻ

കോഴിക്കോട്: നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ ഇന്ത്യ ലോകത്തിലെ വൻ ശക്തിയായി മാറിയതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഠിന പ്രയത്നത്തിലൂടെയാണ് മോദി എട്ട് വർഷം കൊണ്ട്, ലോകത്തിലെ വൻ ശക്തിയാക്കി രാജ്യത്തെ മാറ്റിയതെന്നും ഈ വർഷത്തെ ജി.ഡി.പി 8.47 ആയി ഉയർന്നത് ഇതിന്റെ ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

190 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ നരേന്ദ്ര മോദിക്ക് സാധിച്ചത്, ലോകം അത്ഭുതത്തോടെയാണ് കണ്ടതെന്നും ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രതലവനായി ഇന്ത്യൻ പ്രധാനമന്ത്രി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങൾക്ക് രണ്ട് വർഷമായി കേന്ദ്രസർക്കാർ സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുന്നുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇനി ജനസേവനം: ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി സൗരവ് ഗാംഗുലി

കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണെന്നും സുരേന്ദ്രൻ പറഞ്ഞു. ‘5,600 കോടി രൂപയാണ് ചൊവ്വാഴ്ച ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത്. റവന്യു ഡെഫിസന്റ് ഗ്രാൻഡായി എല്ലാ വർഷവും കേരളത്തിന് 3,000 കോടി കേന്ദ്രം അനുവദിക്കുന്നുണ്ട്. നികുതി പിരിവിന്റെ 42 ശതമാനം സംസ്ഥാനത്തിന് നൽകുന്ന കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്,’ സുരേന്ദ്രൻ പറഞ്ഞു.

അടിസ്ഥാന വികസന രംഗത്ത് രാജ്യം വലിയ പുരോഗതി ആർജ്ജിച്ചുവെന്നും സ്ത്രീകൾ, കുട്ടികൾ, പട്ടിക ജാതിക്കാർ എന്നിവർക്ക് പ്രത്യേക കരുതൽ നൽകി മോദി സർക്കാർ മുന്നോട്ട് പോവുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ജനക്ഷേമ നയങ്ങൾ എല്ലാവരിലും എത്തിക്കാൻ വിപുലമായ പരിപാടികളാണ് ബി.ജെ.പി നടത്തുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button