Latest NewsNewsIndia

അയോദ്ധ്യയിലും മഥുരയിലും മദ്യവിൽപ്പന പാടില്ല: മദ്യശാലകളുടെ ലൈസൻസ് റദ്ദാക്കി യോഗി സർക്കാർ

ലക്നൗ: അയോദ്ധ്യയിലും മഥുരയിലും മദ്യവിൽപ്പന പാടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യ രാമക്ഷേത്രത്തിനും, മഥുരയിലെ കൃഷ്ണ ഭൂമിയ്ക്കും സമീപമുള്ള മദ്യശാലകളുടെ ലൈസൻസ് റദ്ദാക്കിയതായി യോഗി സർക്കാർ ഉത്തരവിട്ടു. ബുധനാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. മഥുരയിൽ കൃഷ്ണ ഭൂമിയ്ക്ക് ചുറ്റും സ്ഥിതിചെയ്യുന്ന മുപ്പതിലധികം ബിയർ പാർലറുകളും സർക്കാർ അടച്ചുപൂട്ടി.

അയോധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള ഹോട്ടലുകളിൽ പ്രവർത്തിച്ചു വരുന്ന, മൂന്ന് ബാറുകളും രണ്ട് മദ്യശാലകളും അടപ്പിക്കും. രാമക്ഷേത്രത്തിന് സമീപമുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. മഥുര, പാലുത്പാദനത്തിൽ പേരുകേട്ട സ്ഥലമാണെന്നും അതിനാൽ, മദ്യത്തിന് പകരം മഥുരയിൽ പശുവിൻ പാൽ വിൽപ്പന നടത്തി വ്യാപാരം ഉയർത്താമെന്നും സർക്കാർ വ്യക്തമാക്കി.

മാസ്‌കും ഹെല്‍മെറ്റും ധരിക്കാതെ നിയമം ലംഘിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം: ഹൈക്കോടതി നിര്‍ദ്ദേശം

മഥുര വൃന്ദാവനത്തിന്റെ 10 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം തീർത്ഥാടന കേന്ദ്രമാണെന്നും ഈ പ്രദേശത്ത് മദ്യവും മാംസവും വിൽക്കാൻ അനുവദിക്കില്ലെന്നും നേരത്തെ, യോഗി സർക്കാർ പ്രഖ്യാപിച്ചിരുന്നു. വാരണാസി, വൃന്ദാവനം, അയോധ്യ, ചിത്രകൂട്, ദേവ്ബന്ദ്, ദേവാ ഷെരീഫ്, മിസ്രിഖ്-നൈമിശാരണ്യ തുടങ്ങി എല്ലാ ആരാധനാലയങ്ങൾക്കും സമീപത്തുള്ള, മദ്യവിൽപ്പനയും മാംസാഹാരം വിൽക്കുന്നതും തടഞ്ഞ് സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button