Latest NewsNewsFootballSports

സൂപ്പർ താരങ്ങളില്ലാതെ ചാമ്പ്യൻസ് ലീഗിലെ സീസൺ ടീം: താരമായി ബെൻസീമ

മാഡ്രിഡ്: സൂപ്പർ താരങ്ങളില്ലാതെ യുവേഫ ചാമ്പ്യൻസ് ലീഗിൽ 2021-22 സീസണിലെ ടീമിനെ പ്രഖ്യാപിച്ചു. കരീം ബെൻസീമയാണ് സീസണിലെ താരം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും നെയ്മറും ടീമിലിടം നേടിയില്ല. ഫൈനലിനായി പാരീസ് വരെയെത്തിയ രണ്ട് ടീമുകളിൽ നിന്നാണ് ഭൂരിഭാഗം താരങ്ങളും.

പതിനാലാം കിരീടം നേടിയ റയൽ മാഡ്രിഡിന്‍റെയും കലാശപ്പോരിൽ വീണ ലിവർപൂളിലെയും നാല് താരങ്ങൾ വീതമാണ് ടീമിൽ ഇടം നേടിയത്. പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളിൽ നിന്നാണ് ബാക്കിയുള്ള മൂന്ന് താരങ്ങൾ. റയലിന്‍റെ ഗോളടി മെഷീൻ കരീം ബെൻസീമ തന്നെയാണ് ആക്രമണത്തിന്‍റെ കുന്തമുന.

ബെൻസീമ സീസണിൽ നേടിയത് 12 കളിയിൽ നിന്ന് 15 ഗോളുകളാണ്. ഫൈനലിലെ വിജയശിൽപ്പി വിനീഷ്യസ് ജൂനിയറും പിഎസ്‌ജിയുടെ കിലിയൻ എംബപ്പെയും ബെൻസീമയ്ക്ക് കൂട്ടായി മുന്നേറ്റത്തിൽ അണിനിരയ്ക്കും. മധ്യനിരയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയിനും റയലിന്‍റെ ലൂക്കാ മോഡ്രിച്ച്, ലിവർപൂളിന്‍റെ ഫാബിഞ്ഞോയും നിയന്ത്രിക്കും.

Read Also:- പ്രമേഹം നിയന്ത്രിക്കാൻ തുളസി വെള്ളം

പ്രതിരോധം നിരയിൽ ലിവർപൂൾ താരങ്ങളായ ട്രന്‍റ് അലക്സാണ്ടർ അർണോൾഡ്, വിർജിൽ വാൻഡെയ്ക്, ആൻഡി റോബർട്ട്‍സൻ എന്നിവർക്കൊപ്പം ചെൽസിയുടെ അന്‍റോണിയോ റൂഡിഗറും ടീമിലിടം നേടി. ഫൈനലിൽ റയൽ മാഡ്രിഡിന് കിരീടം സമ്മാനിച്ച കോര്‍ട്വയാണ് ടീമിന്‍റെ ഗോൾകീപ്പർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button