ErnakulamLatest NewsKeralaNattuvarthaNews

പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്: പീഡനക്കേസിൽ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്, ചൊവ്വാഴ്ചത്തേക്ക് കോടതി മാറ്റി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വിജയ് ബാബുവിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസിൽ വിജയ് ബാബുവിന്റെ മൊഴിയെടുക്കുന്നത് പോലീസ് രണ്ടാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളമാണ് നടനിൽ നിന്നും മൊഴിയെടുത്തത്. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നാണ് വിജയ് ബാബുവിന്റെ മൊഴി. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെതെന്ന് നടൻ ആവർത്തിച്ചു. പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നതിന് തെളിവായി നടിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍, മെസേജുകള്‍ എന്നിവ വിജയ് ബാബു ഹാജരാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button