Latest NewsIndiaNewsInternationalBusiness

മെറ്റ: ഷെറിൻ സാൻഡ്ബർഗ് സ്ഥാനമൊഴിയുന്നു

2008 ലാണ് ഷെറിൻ സാൻഡ്ബർഗ് ഫെയ്സ്ബുക്കിൽ ചേർന്നത്

ഫെയ്സ്ബുക്കിന്റെ വളർച്ചയിൽ സക്കർബർഗിനോടൊപ്പം നിർണായക പങ്ക് വഹിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൻ സാൻഡ്ബർഗ് മെറ്റ വിടുന്നു. എന്നാൽ, മെറ്റ ബോർഡിലെ ഡയറക്ടർ സ്ഥാനം സാൻഡ്ബർഗ് തുടരും.

2008 ലാണ് ഷെറിൻ സാൻഡ്ബർഗ് ഫെയ്സ്ബുക്കിൽ ചേർന്നത്. കൂടാതെ, ഫെയ്സ്ബുക്കിന്റെ ഉടമസ്ഥ കമ്പനിയായ മെറ്റയിൽ രണ്ടാം സ്ഥാനം സാൻഡ്ബർഗിനായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, മെറ്റയുടെ പ്രധാന ആപ്പുകളായ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, മെസഞ്ചർ എന്നിവയുടെ മേൽനോട്ട ചുമതലയുള്ള പുതിയ സിഒഒ ആയി ഹാവിയർ ഒലിവൻ സ്ഥാനമേൽക്കും.

Also Read: ആഭ്യന്തര കുരുമുളകിന്റെ വില ഇടിയുന്നു, കാരണം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button