KeralaLatest NewsNews

നികുതി കുടിശിക തീർപ്പാക്കാൻ ആംനെസ്റ്റി പദ്ധതി: വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: ചരക്ക് സേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള നികുതി കുടിശികകൾ തീർപ്പാക്കുന്നതിനായി ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയിലേക്ക് വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Read Also: അവധിക്ക് പോയി മടങ്ങാത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശന വിലക്ക്: അറിയിപ്പുമായി സൗദി അറേബ്യ

കേരള മൂല്യവർദ്ധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബര നികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾക്ക് പദ്ധതി പ്രകാരം ഓപ്ഷൻ സമർപ്പിക്കാം. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. കേരള പൊതു വിൽപന നികുതി നിയമപ്രകാരം 2005 ന് ശേഷമുള്ള കുടിശികയ്ക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. കുടിശിക ഒരുമിച്ച് അടയ്ക്കുന്നവർക്ക് നികുതി കുടിശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവർക്ക് 30 ശതമാനവും ഇളവ് ലഭിക്കും. അപ്പീൽ നിലവിലുള്ള കേസുകൾക്കും ആംനെസ്റ്റി ബാധകമാണ്.

വ്യാപാരികളുടെ കുടിശിക വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓപ്ഷൻ സമർപ്പിക്കുന്നതിന് നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralataxes.gov.in സന്ദർശിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ എടുക്കണം. വാർഷികാടിസ്ഥാനത്തിൽ കണക്കാക്കി ഒരോ വർഷത്തേയ്ക്കും പ്രത്യേകം ഓപ്ഷൻ സമർപ്പിക്കാനും സൗകര്യമുണ്ട്. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ വ്യാപാരികൾക്ക് ഓപ്ഷൻ സമർപ്പിക്കാം. തിരുത്തലുകൾ ആവശ്യമാണെങ്കിൽ തിരുത്തലുകൾ വരുത്തിയതിനു ശേഷം ഓപ്ഷൻ സമർപ്പിക്കാം. ഓപ്ഷൻ നികുതിനിർണയ അധികാരി പരിശോധിച്ച് അംഗീകരിച്ച ശേഷം ഓൺലൈനായി കുടിശിക അടയ്ക്കാം.

Read Also: സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജ് ഏർപ്പെടുത്താനുള്ള നിർദ്ദേശം അംഗീകരിച്ച് ഖത്തർ ക്യാബിനറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button