Latest NewsNewsFootballSports

പെപ്പിന് കീഴിൽ ഹാലന്‍ഡും ആല്‍വാരെസും: ഗബ്രിയേല്‍ ജെസ്യൂസ് സിറ്റി വിടുന്നു

മാഞ്ചസ്റ്റര്‍: ബ്രസീലിയന്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജെസ്യൂസ് മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു. വരുന്ന സീസണിൽ ആഴ്‌സനലിലേക്ക് ചേക്കേറാനാണ് സാധ്യത. ജെസ്യൂസിനെ സ്വന്തമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുളളതായി ആഴ്‌സനല്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. ബ്രസീലിന്റെ സൗഹൃദ മത്സരങ്ങള്‍ക്ക് ശേഷം ജെസ്യൂസുമായുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമെന്നും ക്ലബ്ബ് പ്രതിനിധികള്‍ പറഞ്ഞു.

സിറ്റിയുമായി ജെസ്യൂസിന്റെ കരാര്‍ അടുത്ത സീസണിലാണ് അവസാനിക്കുന്നത്. ഏര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ ആല്‍വാരെസ് എന്നിവര്‍ സിറ്റിയിലേക്ക് വരുന്നതോടെ അവസരങ്ങള്‍ കുറയുമെന്ന വിലയിരുത്തലിലാണ് ജെസ്യൂസ് ക്ലബ്ബ് വിടാന്‍ ഒരുങ്ങുന്നത്. 2017ല്‍ സിറ്റിയിലെത്തിയ ജെസ്യൂസ്, ക്ലബ്ബിനായി 159 മത്സരങ്ങളില്‍ 58 ഗോളുകള്‍ നേടിയിട്ടുണ്ട്.

Read Also:- മുഖക്കുരു അകറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!

അതേസമയം, ടോട്ടനത്തിനും ജെസ്യൂസില്‍ നോട്ടമുണ്ടെന്നും സൂചനയുണ്ട്. കൂടാതെ, മെസൂറ്റ് ഓസില്‍ തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെ വിടുമെന്നുറപ്പായി. ഫെനര്‍ബാഷ് ജോര്‍ജ് ജീസസിനെ പുതിയ കോച്ചായി നിയമിച്ചതിന് പിന്നാലെയാണിത്. തന്റെ ഗെയിംപ്ലാനില്‍ ഓസിലിന് സ്ഥാനമില്ലെന്ന് ജീസസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button