Latest NewsSaudi ArabiaNewsInternationalGulf

ഹജ്: ആഭ്യന്തര തീർത്ഥാടകർക്കായി 3 പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി

ഹജ്: ആഭ്യന്തര തീർത്ഥാടകർക്കായി 3 പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി

മക്ക: ആഭ്യന്തര തീർത്ഥാടകർക്കായി 3 ഹജ് പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി. ഇതുവരെ ഹജിന് പോയിട്ടില്ലാത്ത, കോവിഡ് വാക്‌സിൻ എടുത്തവർക്കാണ് മുൻഗണന ലഭിക്കുന്നത്. ഏറ്റവും കുറഞ്ഞ പാക്കേജിന് 10,238 റിയാലാണ് നൽകേണ്ടത്. മികച്ച ഹോട്ടൽ താമസം, ഭക്ഷണം ഉൾപ്പെടെ സൗകര്യങ്ങളുടെ വ്യത്യാസം അനുസരിച്ച് 13,043 റിയാൽ, 14,737 റിയാൽ എന്നിങ്ങനെയാണ് മറ്റു പാക്കേജുകളുടെ നിരക്ക്.

Read Also: ബി​രി​യാ​ണി പാ​ത്ര​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്: സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ജ​നം ത​ള്ളി​ക്ക​ള​യു​മെ​ന്ന് കോടിയേരി

ജൂൺ 11 ശനിയാഴ്ച വരെ ഹജ് തീർത്ഥാടനത്തിനായി അപേക്ഷ സമർപ്പിക്കാം. ഹജിനു പോകാൻ ഉദ്ദേശിക്കുന്നവർക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ഹജ് നിർവഹിക്കുന്നതിന് 65 വയസ്സിനു താഴെയുള്ള പൗരന്മാരും താമസക്കാരും കോവിഡ് വാക്സിൻ മൂന്നു ഡോസുകൾ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

എല്ലാ തീർത്ഥാടകരും ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഹജ് കർമങ്ങൾ നിർവഹിക്കുമ്പോൾ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികൾ പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

Read Also: ‘സന്തോഷ് ട്രോഫി ഫൈനല്‍ വന്നിട്ടും വാപ്പ കളി കാണാന്‍ പോയിട്ടില്ല’; സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി. ജലീല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button