Latest NewsIndia

യുപിയിൽ 62 പുതിയ അധോലോക നായകന്മാർ: പൊളിച്ചടുക്കുമെന്ന് പോലീസ്

ലക്നൗ: ഉത്തർ പ്രദേശിൽ പുതിയതായി 62 അധോലോക നായകന്മാർ ഉദയം ചെയ്തതായി യുപി പൊലീസ്. ഇവരെല്ലാം തന്നെ പോലീസിനെ നിരീക്ഷണത്തിലാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ മൂന്നു മാസമായി ഇവരുടെ പ്രവർത്തനങ്ങൾ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാവരുടെയും വിശദ വിവരങ്ങൾ അടങ്ങുന്ന പട്ടിക പോലീസിന്റെ കൈകളിൽ ഉണ്ടെന്നും, അധികം വൈകാതെ തന്നെ ഒരു അടിച്ചമർത്തൽ പ്രതീക്ഷിക്കാമെന്നും എ.ഡി.ജി പ്രശാന്ത് കുമാർ വ്യക്തമാക്കി.

ഗ്യാങ്ങ്സ്റ്റർ നിയമപ്രകാരമായിരിക്കും ഇവർക്കെതിരെ നടപടി എടുക്കുക. കുറ്റവാളികളുടെ വസ്തുവകകൾ നിയമപ്രകാരം കണ്ടുകെട്ടുമെന്നും പ്രശാന്ത് കുമാർ കൂട്ടിച്ചേർത്തു. ഭൂമാഫിയയിലെ അംഗങ്ങളായ 30 പേർ, വ്യാജമദ്യ മാഫിയ 228 പേർ, വിദ്യാഭ്യാസ മാഫിയയിലെ 18 പേർ എന്നിവരും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ഇവർക്കെതിരെ ഉടൻതന്നെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button