Latest NewsNewsIndiaBusiness

നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? എങ്കിൽ ഈ കോഡുകൾ തീർച്ചയായും അറിയുക

അജ്ഞാതമായ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നാണ് ബാങ്ക് നൽകിയ മുന്നറിയിപ്പ്

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എസ്ബിഐ. അജ്ഞാതമായ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നാണ് ബാങ്ക് നൽകിയ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുൻപ് ഇത് എസ്ബിഐ തന്നെ അയച്ചതാണോയെന്ന് ഉറപ്പുവരുത്താനുള്ള വഴിയാണ് ഇപ്പോൾ ബാങ്ക് ഒരുക്കിയിരിക്കുന്നത്.

അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും എസ്ബിഐയുടെ പേരിൽ സന്ദേശം അയക്കുമ്പോൾ SBI അല്ലെങ്കിൽ SB എന്നാണോ സന്ദേശം വന്ന സെന്ററിന്റെ നാമം തുടങ്ങുന്നതെന്ന് പരിശോധിക്കുക. ഉദാഹരണത്തിന് SBINK, SBIINB, SBIPSG, SBYONO എന്നിവ. ട്വിറ്റർ അക്കൗണ്ട് വഴിയാണ് പുതിയ സംവിധാനത്തെക്കുറിച്ച് എസ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്.

Also Read: ‘ആരായാലും ജീവിക്കാൻ അനുവദിക്കണം, ഇനിയും ഒരുപാടുണ്ട് പറയാൻ’ : മുഖ്യമന്ത്രിക്കെതിരായ മൊഴിയിൽ ഉറച്ച് സ്വപ്ന

ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട് ഇ-മെയിൽ, എസ്എംഎസ്, കോൾ മുഖാന്തരം ബാങ്ക് ഉപഭോക്താക്കളുമായി ബന്ധപ്പെടില്ലെന്നും അതിനാൽ, ബാങ്ക് അക്കൗണ്ട് നമ്പർ, രഹസ്യനാമം, നമ്പറുകൾ എന്നിവയൊന്നും ആരോടും വെളിപ്പെടുത്തരുതെന്ന കർശന നിർദ്ദേശവും എസ്ബിഐ നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button