KeralaLatest NewsNews

പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്.

മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 77,803 പേർ. കുറവ് പേര്‍ ഇടുക്കി ജില്ലയിലും. 11,008 പേരാണ് ഇടുക്കിയില്‍ പരീക്ഷ എഴുതുന്നത്. ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷ എഴുതും. രാവിലെയാണ് പരീക്ഷ. ഇന്ന് സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സിസ്റ്റം, ഫിലോസഫി, കമ്പ്യുട്ടർ സയൻസ് എന്നീ പരീക്ഷകൾ നടക്കും. ഈ മാസം 30ന് പരീക്ഷ അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button