KeralaLatest NewsNewsBusiness

‘വ്യാപാർ 2022’: 16 ന് ആരംഭിക്കും

ഇതര സംസ്ഥാന ബയർമാർക്ക് മേളയുടെ ഭാഗമാകാൻ ബയർ രജിസ്ട്രേഷൻ നടത്തണം

കൊച്ചി: കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വ്യാപാർ 2022’ കൊച്ചിയിൽ ആരംഭിക്കും. ഈ മാസം 16 നാണ് മേള ആരംഭിക്കുന്നത്.

ചെറുകിട- ഇടത്തരം സംരംഭകർക്ക് ദേശീയ തലത്തിൽ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപാർ മേള സംഘടിപ്പിക്കുന്നത്. കലൂർ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എംഎസ്എംഇ സംരംഭകർക്ക് സെല്ലർ രജിസ്ട്രേഷനാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഇതര സംസ്ഥാന ബയർമാർക്ക് മേളയുടെ ഭാഗമാകാൻ ബയർ രജിസ്ട്രേഷൻ നടത്തണം.

Also Read: പുതിയ കാലത്ത് പുതിയ സമരമുറ കണ്ടെത്തുന്നതാണ് നല്ലത്: പ്രതിപക്ഷത്തിന് ‘ഉപദേശവുമായി’ സി.പി.ഐ.എം വിമത നേതാവ്

കൈത്തറി വസ്ത്രങ്ങൾ, റബർ, കയർ ഉൽപ്പന്നങ്ങൾ, ആയുർവേദവും പച്ചമരുന്നുകളും, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവയാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button