Latest NewsNewsIndiaBusiness

പാമോയിൽ: ഇറക്കുമതി കുറഞ്ഞു

സസ്യ എണ്ണ ഇറക്കുമതിയിൽ 50 ശതമാനമാണ് പാമോയിലിന്റെ വിഹിതം

രാജ്യത്ത് പാമോയിൽ ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തി. ഇറക്കുമതിയിൽ 33.20 ശതമാനം കുറവാണ് ഉണ്ടായത്. സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസം പാമോയിൽ ഇറക്കുമതിയിൽ 33.20 ശതമാനം കുറവ് ഉണ്ടായതോടെ 5,14,022 ടണ്ണായി കുറഞ്ഞു. എന്നാൽ, റിഫൈനറികൾ വഴിയുള്ള ആർബിഡി പാമോയിൽ കയറ്റുമതിയിൽ വർദ്ധനവ് രേഖപ്പെടുത്തി.

2021മെയ് മാസത്തിൽ 7,69,602 ടൺ പാമോയിലാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. കൂടാതെ, ഈ വർഷം മെയ് മാസത്തിൽ രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി 10,05,547 ടണ്ണായി കുറഞ്ഞു. സസ്യ എണ്ണ ഇറക്കുമതിയിൽ 50 ശതമാനമാണ് പാമോയിലിന്റെ വിഹിതം. ലോകത്തെ മുൻനിര സസ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

Also Read: വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ: ചുരുളഴിഞ്ഞത് സിനിമയെ പോലും വെല്ലുന്ന ക്രൂരത

സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. എന്നാൽ, സോഫ്റ്റ് ഓയിലുകൾ, സോയാബീൻ എണ്ണ എന്നിവയുടെ ഇറക്കുമതി മെയ് മാസത്തിൽ 3.73 ലക്ഷം ടണ്ണായി വർദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button