ErnakulamNattuvarthaLatest NewsKeralaNews

നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

മാറമ്പിള്ളി പള്ളിപ്രം ചെറുവേലിക്കുന്നത്ത് പുത്തൂക്കാടൻ വീട്ടിൽ ഇബ്രാഹിം കുട്ടി (ഇബ്രു 44) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്

ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം ചെറുവേലിക്കുന്നത്ത് പുത്തൂക്കാടൻ വീട്ടിൽ ഇബ്രാഹിം കുട്ടി (ഇബ്രു 44) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പാവൂർ, കുറുപ്പംപടി, നെടുമ്പാശ്ശേരി, തിരുവനന്തപുരം, വലിയതുറ, വയനാട് തുടങ്ങിയ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന് കടത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.

Read Also : കോൺഗ്രസ്‌-സിപിഎം തെരുവ് യുദ്ധം തുടരുന്നു: കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബിയര്‍ കുപ്പികള്‍ എറിഞ്ഞു

2021 ഏപ്രിലിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ താജു എന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപിച്ച കേസിലെ ഒന്നാം പ്രതിയാണ്.

കഴിഞ്ഞ ജനുവരിയിൽ വയനാട് പടിഞ്ഞാറേത്തറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button