Latest NewsNewsFootballSports

പുതിയ മാറ്റങ്ങളുമായി ഖത്തര്‍ ലോകകപ്പ്: പുതിയ നിയമങ്ങൾ ഇങ്ങനെ..

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ആവേശ ലഹരിയിലാണ് ആരാധകർ. നാല് വർഷത്തിലൊരിക്കൽ ആരംഭിക്കുന്ന ഫുട്ബോൾ മാമാങ്കം നവംബർ 21ന് ഖത്തറിൽ ആരംഭിക്കും. ഇപ്പോഴിതാ, ലോകകപ്പ് നിയമത്തിലും വലിയ മാറ്റങ്ങള്‍ക്കാകും വേദിയാവുകയെന്ന് ഐഎഫ്എബി പറയുന്നു. ഫുട്‌ബോളില്‍ ഇനി മുതല്‍ അഞ്ച് പകരക്കാരെ വരെ ഇറക്കാമെന്ന് ഫുട്‌ബോള്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് തീരുമാനിച്ചു.

അന്താരാഷ്ട്ര ഫുട്‌ബോളിലും ലീഗുകളിലും മൂന്ന് കളിക്കാരെ പകരം ഇറക്കാനായിരുന്നു 2020 വരെ അവസരം. കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങളുടെ ആരോഗ്യം കൂടി കണക്കിലെടുത്ത് അഞ്ച് പകരക്കാര്‍ക്ക് അവസരം നല്‍കിയിരുന്നു. ഇനി മുതല്‍ പകരക്കാര്‍ അഞ്ച് എണ്ണമാകാമെന്ന് ദോഹയില്‍ ചേര്‍ന്ന ഐഎഫ്എബി യോഗം തീരുമാനിച്ചു.

Read Also:- ഉറക്കത്തിന് നേരവും കാലവും നോക്കണോ?

അധിക സമയത്തേക്ക് കളി നീണ്ടുപോയാല്‍ സബ്സ്റ്റിറ്റിയൂഷനായി ആറ് താരങ്ങളെ വരെ ഇറക്കാം. ലൈന്‍ റഫറിയുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ഓഫ്‌സൈഡ് വിളിക്കാന്‍ ഗോള്‍ലൈന്‍ ടെക്‌നോളജി മാതൃകയില്‍ ഓഫ് സൈഡ് ഡിറ്റക്ടര്‍ ഉപയോഗിക്കാനാണ് തീരുമാനം. ജൂലൈ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഖത്തര്‍ ലോകകപ്പിലാകും രണ്ട് നിയമങ്ങളും പ്രാബല്യത്തിൽ വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button