KeralaLatest NewsNews

പരിസ്ഥിതി ലോലമേഖല: അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് മന്ത്രി

കേരള നിയമസഭ വനം പരിസ്ഥിതി സബ്ജക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാര്‍ഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: വിവാദങ്ങൾ ഏറെ സൃഷ്‌ടിച്ച പരിസ്ഥിതി ലോലമേഖല വിജ്ഞാപനപത്തിൽ നിർണ്ണായക നിലപാടുമായി സംസ്ഥാന സർക്കാർ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

കേരള നിയമസഭ വനം പരിസ്ഥിതി സബ്ജക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാര്‍ഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസി ഊര് മേഖലയിലെ റോഡ് നിര്‍മ്മാണത്തിന് വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. അണമുഖം മുതല്‍ തുടങ്ങുന്ന റോഡിന്റെ പുനര്‍നവീകരണത്തിന് വനംവകുപ്പിന്റെ അനുമതി നല്‍കുവാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button