KeralaLatest NewsNews

വെട്ടിയ പ്രതിയെ മല്‍പ്പിടുത്തതിലൂടെ  കീഴടക്കി എസ്.ഐ

 

ആലപ്പുഴ: സ്‌കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തി വെട്ടി പരുക്കേല്‍പ്പിച്ചയാളെ മല്‍പ്പിടിത്തത്തിലൂടെ എസ്.ഐ പിടികൂടി. ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ ചാര്‍ജുള്ള എസ്‌.ഐ വി.ആര്‍ അരുണ്‍ കുമാറിന് (37) നേരെയാണ് ആക്രമണമുണ്ടായത്.

നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണ് പിടിയിലായത്. പോലീസ് സ്റ്റേഷന് സമീപം പാറ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. വൈകിട്ട് പട്രോളിങ് ഡ്യൂട്ടിക്കായി എസ്.ഐ ജീപ്പില്‍ വരികയായിരുന്നു. ഡ്രൈവര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്‌കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്‌കൂട്ടര്‍ വട്ടം വയ്ക്കുകയായിരുന്നു.

ജീപ്പില്‍ നിന്നും ഇറങ്ങിയ എസ്.ഐയെ വാള്‍ ഉപയോഗിച്ച് കഴുത്തിന് വെട്ടാന്‍ ശ്രമിച്ചത് കൈകൊണ്ട് തടയുമ്പോള്‍ വിരലുകളില്‍ പരിക്കേറ്റു. പരുക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ്.ഐ അക്രമിയെ പിടികൂടുകയായിരുന്നു. എസ്‌.ഐയുടെ വിരലുകളില്‍ ഏഴ് സ്റ്റിച്ചിട്ടിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അരുണ്‍ കുമാര്‍ നൂറനാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button