Latest NewsInternational

വ്യാജ അക്കൗണ്ടുകൾക്കെതിരെ കർശന നടപടി: യൂറോപ്യന്‍ നിയമത്തില്‍ ഒപ്പുവച്ച് ഗൂഗിളും, ഫേസ്ബുക്കും, ട്വിറ്ററും

ബ്രസല്‍സ്: ആൽഫബെറ്റ് യൂണിറ്റ് ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളിലെ ഡീപ്ഫേക്കുകള്‍ക്കും വ്യാജ അക്കൗണ്ടുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാമെന്ന് സമ്മതിച്ചു. ഇന്ന് അപ്ഡേറ്റ് ചെയ്ത യൂറോപ്യൻ യൂണിയൻ പ്രാക്ടീസ് കോഡ് പ്രകാരമാണ് നടപടി സ്വീകരിക്കാന്‍ സമ്മതം അറിയിച്ചത്.

കഴിഞ്ഞ ദിവസം ഡീപ്ഫേക്കുകള്‍ക്കും വ്യാജ അക്കൗണ്ടുകള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ രംഗത്തു വന്നിരുന്നു. അല്ലാത്ത പക്ഷം അപ്‌ഡേറ്റ് ചെയ്ത യൂറോപ്യൻ യൂണിയൻ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈടാക്കുന്നതാണെന്നും അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് നടപടി. വ്യാജ വാർത്തകൾക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യൻ കമ്മീഷൻ അപ്‌ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഇന്ന് പ്രസിദ്ധീകരിച്ചു. പരസ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 30-ലധികം സ്ഥാപനങ്ങളാണ് കോഡില്‍ ഒപ്പിട്ടിരിക്കുന്നത്. യൂറോപ്യൻ കമ്മീഷനാണ് ഇക്കാര്യം പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button