Latest NewsNewsLife StyleHealth & Fitness

ഈ ഭക്ഷണശീലങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല

1. കോഫി

ദിവസം നാലു ഗ്ലാസില്‍ അധികം കോഫി കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതല്ല. കോഫി ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്‌ക്കും. അതേസമയം, കോഫിയുടെ സ്ഥാനത്ത് ചായ ആണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് വിദഗ്ധ പഠനം ചൂണ്ടിക്കാട്ടുന്നത്.

2. അമിതമായ ഉപ്പ് ഉപയോഗം

കൂടുതല്‍ ഉപ്പ് കഴിക്കുമ്പോള്‍, ശരീരത്തിലെ കാല്‍സ്യം മൂത്രത്തിലൂടെ നഷ്‌ടമാകാന്‍ ഇടയാകും. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാല്‍സ്യം. ദിവസവും അഞ്ചു മുതല്‍ പത്തു ഗ്രാം ഉപ്പ് കുറച്ച് ഉപയോഗിച്ചാല്‍ 1000 മില്ലിഗ്രാം കാല്‍സ്യം അധികം ശരീരത്തില്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Read Also : രാജ്യത്തിന്റെ സുരക്ഷയ്ക്ക് അഗ്നിപഥ് പദ്ധതി അപകടമുണ്ടാക്കും: മേജർ രവി

3. ചോക്ലേറ്റ്

അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാല്‍സ്യം, പോഷകങ്ങള്‍, ഫ്ലേവനോള്‍സ് എന്നിവയൊക്കെ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റ്, പഞ്ചസാര എന്നിവ അസ്ഥികളെ ദുര്‍ബലമാക്കും.

4. പഞ്ചസാര, ചുവന്ന മാംസം, മൈദ എന്നിവ കുറയ്‌ക്കാം

പഞ്ചസാര, ചുവന്ന മാംസം, മൈദ എന്നിവയുടെ അമിത ഉപയോഗം അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇവയ്‌ക്ക് പകരം അസ്ഥികളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന മല്‍സ്യം, ഗോതമ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

5, മദ്യം

അമിതമായ മദ്യപാനം, അസ്ഥികളെ ദുര്‍ബലപ്പെടുത്തും. മദ്യം, ശരീരത്തിലെ കാല്‍സ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും, കരളിന്റെ ആരോഗ്യത്തെ നശിപ്പിച്ച് വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയും ചെയ്യും. വിറ്റാമിന്‍ ഡിയുടെ അഭാവം അസ്ഥികള്‍ ദുര്‍ബലപ്പെടാന്‍ കാരണമാകും.

6. സോഡയും കോളയും

കുട്ടിക്കാലം മുതല്‍ക്കേ, സോഡ, കോള തുടങ്ങിയ ശീതളപാനീയങ്ങള്‍ ഉപയോഗിച്ചാല്‍, അത് അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത്തരം പാനീയങ്ങളിലെ ഫോസ്‌ഫറസ്, ശരീരത്തിലെ കാല്‍സ്യം, മംഗ്നീഷ്യം എന്നിവയുടെ അളവ് കുറയ്‌ക്കും. അസ്ഥികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ് കാല്‍സ്യവും മഗ്നീഷ്യവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button