ThiruvananthapuramLatest NewsKeralaNattuvarthaNews

‘ലോക കേരള സഭ’ ധൂര്‍ത്തെന്ന് വി.ഡി. സതീശന്‍: മറുപടിയുമായി എം.എ. യൂസഫലി

തിരുവനന്തപുരം: ‘ലോക കേരള സഭ’ ധൂർത്താണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി രംഗത്ത്. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ എത്തിയതെന്നും താമസ സൗകര്യം നല്‍കിയതാണോ ധൂര്‍ത്തെന്നും യൂസഫലി ചോദിച്ചു.

‘നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ. പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുത്. ലോക കേരള സഭ സംഘടിപ്പിക്കുന്നതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി. പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്’ യൂസഫലി പറഞ്ഞു.

Nokia C20 Plus: വിലക്കിഴിവിൽ ഇന്ന് തന്നെ സ്വന്തമാക്കൂ

‘അഞ്ച് മുഖ്യമന്ത്രിമാർക്കൊപ്പം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോർഡിലിരുന്നയാളാണ് ഞാന്‍. കെ. കരുണാകരനാണ് കൊച്ചി വിമാനത്താവളത്തിന്റെ തറക്കല്ലിട്ട് പണിയാരംഭിച്ചത്. വിമാനത്താവളത്തിന്റെ ഉദ്ഘാടന സമയത്ത് മുഖ്യമന്ത്രി പ്രഗല്‍ഭനായ ഇ.കെ. നായനായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തില്‍ നിന്നും വന്ന സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ബി.ജെ.പിക്കാരനായിരുന്നു. അതുപോലെ എല്ലാ വികസന കാര്യത്തിലും പ്രവാസികളുടെ കാര്യത്തിലും ഒന്നിച്ച് നില്‍ക്കണം,’ എം.എ. യൂസഫലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button