ThrissurKeralaNattuvarthaLatest NewsNews

പൊ​ലീ​സ്​ ച​മ​ഞ്ഞ്​​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം : യുവാവ് പിടിയിൽ

ക​ണ്ണി​കു​ള​ങ്ങ​ര ചി​ല​ങ്ക വാ​ഴ​ക്കാ​മ​ഠ​ത്തി​ൽ ജാ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ൽ​ത്താ​ൻ ക​രീം (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മാ​ള: പൊ​ലീ​സ്​ ച​മ​ഞ്ഞ്​​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​യാൾ അറസ്റ്റിൽ. ക​ണ്ണി​കു​ള​ങ്ങ​ര ചി​ല​ങ്ക വാ​ഴ​ക്കാ​മ​ഠ​ത്തി​ൽ ജാ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ൽ​ത്താ​ൻ ക​രീം (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ള പൊ​ലീ​സാണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കേസിനാസ്പദമായ സം​ഭ​വം. ന​ട​ക്കാ​നി​റ​ങ്ങി​യ കു​ഴൂ​ർ സ്വ​ദേ​ശി സ​ഞ്ജ​യ് ര​വീ​ന്ദ്ര​ൻ, അ​വി​നാ​ശ്, അ​ർ​ജു​ൻ എ​ന്നീ വി​ദ്യാ​ർത്ഥി​കളെ ആണ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി കൊണ്ടുപോയി പണം തട്ടാൻ ശ്രമിച്ചത്.

Read Also : ഹജ് തീർത്ഥാടനം: ആഭ്യന്തര തീർത്ഥാടകർ മെനിഞ്ചൈറ്റിസ് കുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം

വി​ദ്യാ​ർ​ത്ഥിക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​റി​ന്‍റെ ന​മ്പ​ർ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലാണ്​ പ്രതി വലയിലായത്​. എ​സ്.​എ​ച്ച്.​ഒ വി. ​സ​ജി​ൻ ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ര​മ്യ കാ​ർ​ത്തി​കേ​യ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ സു​മേ​ഷ്, മു​ഹ​മ്മ​ദ് ബാ​ഷി, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ജി​ബി​ൻ കെ. ​ജോ​സ​ഫ്, ഷ​ഹീ​ർ അ​ഹ​മ്മ​ദ്, മാ​ർ​ട്ടി​ൻ, ഭ​ര​ത​ൻ എ​ന്നി​വ​ർ മാ​ള​യി​ൽ​ നി​ന്നാണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്​. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button