Latest NewsNewsIndiaBusiness

വിമാന ടിക്കറ്റ്: സർക്കാർ ജീവനക്കാർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്രം

യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ ജീവനക്കാർ മതിയായ കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്

സർക്കാർ ചെലവിലുള്ള വിമാന യാത്രകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. യാത്രകൾക്ക് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാവൂ എന്നാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. കൂടാതെ, യാത്രയ്ക്ക് 21 ദിവസം മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ ജീവനക്കാർ മതിയായ കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള 3 ഏജൻസികളിൽ നിന്നും മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളൂ. ബാൽമർ ലൗറി ആന്റ് കമ്പനി, ഐആർസിടിസി, യോഗ ട്രാവൽസ് ആൻഡ് ടൂർസ് എന്നിവയാണ് സർക്കാർ ജീവനക്കാർക്ക് ടിക്കറ്റിനായി സമീപിക്കാവുന്ന ഏജൻസികൾ.

Also Read: സഹപ്രവർത്തകരെ കൂടെ വിടാതെ സ്റ്റേഷൻ വിട്ട് പുറത്തു പോകില്ല: വിട്ടയച്ച എം.പി എ.എ റഹീം പോലീസ് സ്റ്റേഷനിൽ തുടരുന്നു

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ജോയിന്റ് ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അനുമതി ലഭിച്ചാൽ മാത്രമേ മറ്റ് ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button