Latest NewsNewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതിന് കാമുകനായ ഇരുപതുകാരന്‍ അറസ്റ്റില്‍

അമ്മയുടെ വഴക്കില്‍ നിന്നും രക്ഷ നേടാന്‍ പതിനഞ്ചുകാരി കാമുകനൊപ്പം പോയി

ഹഡ്‌കേശ്വര്‍: അമ്മയുടെ വഴക്കില്‍ നിന്നും രക്ഷ നേടാന്‍ പതിനഞ്ചുകാരി കാമുകനൊപ്പം പോയി. ഹഡ്‌കേശ്വര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ജൂണ്‍ 13ന് ഹഡ്‌കേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാതായതായി കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു.
ജൂണ്‍ 12നാണ് പെണ്‍കുട്ടി 20 വയസുള്ള കാമുകനെ കാണാന്‍ പോയത്. ആദ്യം അവന്‍ പെണ്‍കുട്ടിയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട്, അവളെ താമസിപ്പിക്കാനായി മുറി വാടകയ്ക്കെടുക്കുകയും, ജരിപത്കയിലെ അമ്പലത്തില്‍ വെച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ഹഡ്കേശ്വര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ കവിത ഇസര്‍കര്‍ വിവിധ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണിലെ കോള്‍ റെക്കോര്‍ഡുകള്‍ പോലും അവര്‍ പരിശോധിച്ചു. ഫോണിലെ കാള്‍ ലിസ്റ്റിലെ മൂന്ന് നമ്പറുകള്‍ സംശയാസ്പദമായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഉണ്ടായിരുന്നു. എങ്കിലും അതൊന്നും കേസ് തെളിയിക്കാന്‍ പര്യാപ്തമായിരുന്നില്ല.

ഒടുവില്‍ പെണ്‍കുട്ടി ഒപ്പം പോയിരുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുക, പീഡിപ്പിക്കുക, വിവാഹം കഴിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments


Back to top button