Latest NewsIndiaNewsBusiness

സൗത്ത് ഇന്ത്യൻ ബാങ്ക്: എക്സിം ട്രേഡ് പോർട്ടൽ അവതരിപ്പിച്ചു

കോർപ്പറേറ്റ് എക്സിം ഉപയോക്താക്കൾക്കാണ് ഈ സേവനത്തിന്റെ പ്രയോജനം കൂടുതൽ ലഭിക്കുന്നത്

സൗത്ത് ഇന്ത്യൻ ബാങ്ക് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാടുകൾ എളുപ്പത്തിലാക്കാൻ പുതിയ എക്സിം ട്രേഡ് പോർട്ടൽ അവതരിപ്പിച്ചു. ‘എസ്ഐബി ടിഎഫ് ഓൺലൈൻ’ എന്ന് പേര് നൽകിയ ഈ പോർട്ടലിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.

കോർപ്പറേറ്റ് എക്സിം ഉപയോക്താക്കൾക്കാണ് ഈ സേവനത്തിന്റെ പ്രയോജനം കൂടുതൽ ലഭിക്കുന്നത്. ബാങ്ക് ശാഖകളിൽ നേരിട്ട് തന്നെ വിദേശ പണമിടപാടുകൾ വേഗത്തിൽ നടത്താമെന്നതാണ് ഈ പോർട്ടലിന്റെ പ്രധാന പ്രത്യേകത. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബാങ്കിംഗ് പോർട്ടലിലെ (SIBerNet) ഹോം പേജിൽ ‘എസ്ഐബി ടിഎഫ് ഓൺലൈൻ’ സേവനം ലഭ്യമാണ്. പണമിടപാടുകൾ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത ശേഷം നടത്താൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button