COVID 19corona positive storiesLatest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,082 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച 1,082 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 931 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ചൊവ്വാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് പേടി, ഇവരുടെ സംസ്ഥാന കമ്മിറ്റിക്ക് എം.എം. മണി പോയാൽ എന്തായിരിക്കും സ്ഥിതി: പി.കെ. ബഷീർ

7,88,294 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,69,018 പേർ രോഗമുക്തി നേടി. 9,194 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 140 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: മൃതദേഹം ഏറ്റുവാങ്ങാന്‍ ആളില്ലെന്ന് അറിയിച്ചില്ല’; യൂസഫലി ഇടപെട്ട സംഭവത്തില്‍ വിശദീകരണവുമായി നോര്‍ക്ക

shortlink

Related Articles

Post Your Comments


Back to top button