Latest NewsNewsInternational

അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഭൂചലനം: റിക്ടർ സ്കെയിലിൽ 6.1 തീവ്രത

കഴിഞ്ഞ വെള്ളിയാഴ്ച, ഇസ്ലാമാബാദ്, പെഷവാർ, റാവൽപിണ്ടി, മുളട്ടാൻ എന്നിവയുൾപ്പെടെ നിരവധി പാകിസ്ഥാനി നഗരങ്ങളിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.

ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ  യു.എസ് ജിയോളജിക്കൽ സർവേ (യു.എസ്.ജി .എസ്) ഭൂചലനമുണ്ടായതായി സ്ഥിരീകരിച്ചു. ഇതുവരെ, നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെ 51 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.

ലാഹോർ, മുളട്ടാൻ, ക്വറ്റ എന്നിവിടങ്ങളിലും പാകിസ്ഥാനിലെ മറ്റ് പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയുൾപ്പെടെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, എന്നിവിടങ്ങളിലെ 119 ദശലക്ഷം ആളുകൾക്ക് ഏകദേശം 500 കിലോമീറ്റർ പരിധിയിൽ ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഇസ്ലാമാബാദിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നേരിയ തീവ്രതയുള്ള ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്.

Read Also: അസമിലും മേഘാലയയിലും കനത്ത മഴ: സഹായ വാഗ്ദാനം നൽകി പ്രധാനമന്ത്രി

അതേസമയം, ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി തെരുവിലേക്ക് ഇറങ്ങിയോടിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച, ഇസ്ലാമാബാദ്, പെഷവാർ, റാവൽപിണ്ടി, മുളട്ടാൻ എന്നിവയുൾപ്പെടെ നിരവധി പാകിസ്ഥാനി നഗരങ്ങളിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഫൈസലാബാദ്, അബട്ടാബാദ്, സ്വാത്, ബുണർ, കൊഹാത്, മലകണ്ട് എന്നിവിടങ്ങളിലും ഭൂചലനം രേഖപ്പെടുത്തിയതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button