KeralaLatest NewsNews

ഗ്രേഡ് എസ്.ഐ തൂങ്ങിമരിച്ച നിലയിൽ

 

 

കണ്ണൂർ: ഗ്രേഡ് എസ്.ഐയെ പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
തളിപ്പറമ്പില്‍ ഡി.വൈ.എസ്.പി ഓഫീസിലെ ഗ്രേഡ് എസ്.ഐ കെ.വി സജീവനെ (51) യാണ് പോലീസ് ക്വാർട്ടേഴ്‌സിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസുകാര്‍ വിശ്രമിക്കാറുള്ള മുറിക്കകത്ത് വാതിൽ അകത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു. സഹപ്രവർത്തകർ വിളിച്ചിട്ടും പ്രതികരിക്കാതെ വന്നപ്പോൾ വാതിൽ തകർത്ത് അകത്ത്‌ കയറിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12-ന് പട്ടപ്പാറ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button