PalakkadKeralaNattuvarthaLatest NewsNews

ടോറസ് ലോറി ഇടിച്ച് കാൽനട യാത്രക്കാരിയ്ക്ക് ഗുരുതര പരിക്ക് : ഡ്രൈവർ പൊലീസ് പിടിയിൽ

നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് അപകടത്തിൽപ്പെട്ടത്

പാലക്കാട്: മുണ്ടൂരിൽ കാൽനട യാത്രക്കാരിയെ ടോറസ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് അപകടത്തിൽപ്പെട്ടത്.

മുണ്ടായി സീനായി ഭാഗത്ത്, നിർത്തിയിട്ട ലോറി മുന്നോട്ട് എടുത്തപ്പോഴാണ് അപകടം. ലോറിയുടെ പിൻടയറുകൾ ഇവരുടെ കാലിലൂടെ കയറി ഇറങ്ങി. ഗുരുതരമായി പരിക്കേറ്റ കാളിയെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Also : രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാക്കളെ നേരിട്ട് വിളിച്ച് പിന്തുണ തേടി ദ്രൗപതി മുർമു

തുടർന്ന്, ലോറിയും ഡ്രൈവർ തജ്മൽ ഖാനെയും കോങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button