Latest NewsNewsLife StyleHealth & Fitness

ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാന്‍ രാമച്ചം

ആയുര്‍വേദത്തില്‍ ഏറെ പ്രാധന്യമുള്ള ഒരു ഔഷധ സസ്യമാണ് രാമച്ചം. ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാന്‍ രാമച്ചത്തിന് സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. രാമച്ചത്തിന്റെ വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്. ഇത് ശരീരത്തിനു തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ, കിടക്കകള്‍, വിരികള്‍, ചെരിപ്പുകള്‍, വിശറി തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നുണ്ട്.

Read Also : ജൂൺ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം: നമ്മൾ അറിയാതെ പോകുന്ന ചില കാര്യങ്ങൾ

നിരവധി ഔഷധ ഗുണങ്ങള്‍ രാമച്ചത്തിനുണ്ട്. ചര്‍മ്മരോഗങ്ങള്‍ മാറുന്നതിന് രാമച്ചവേര് സമം മഞ്ഞളും ചേര്‍ത്ത് പുരട്ടുക. ശരീരത്തിന്റെ അധികമായ ദുര്‍ഗന്ധം, വിയര്‍പ്പ് എന്നിവയ്ക്ക് രാമച്ചം അരച്ച് പുരട്ടുക. രാമച്ചവേര് മണ്‍കുടത്തില്‍ ഇട്ട വെള്ളം കുടിച്ചാല്‍ ശരീരത്തിന് തണുപ്പ് ഉണ്ടാകുകയും ക്ഷീണം ഇല്ലാതാകുകയും ചെയ്യും. രാമച്ചവേര് പഞ്ചസാരയും താതിരിപ്പൂവും ശുദ്ധജലവും ചേര്‍ത്ത് കെട്ടിവെച്ച് വൈന്‍ ഉണ്ടാക്കി ദിവസവും കഴിക്കുന്നത് ശരീരത്തിനെ തണുപ്പിക്കുകയും ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യും.

രാമച്ചം, പര്‍പ്പടകപ്പുല്ല്, മുത്തങ്ങ, ചുക്ക് എന്നിവ സമം ചേര്‍ത്ത് കഷായം വെച്ചു കുടിച്ചാല്‍ പനി മാറും. രാമച്ചവേര് പൊടിച്ചതും രക്തചന്ദനപൊടിയും സമമായി എടുത്ത് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ശരീരരോമകൂപങ്ങളില്‍ കൂടി രക്തം പോകുന്നത് തടയും. രാമച്ചത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന തൈലം ദേഹത്ത് പുരട്ടിയാല്‍ ശരീര ദുര്‍ഗന്ധം ഇല്ലാതാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button