Latest NewsNewsLife StyleFood & CookeryHealth & Fitness

കിഡ്‌നി സ്‌റ്റോണ്‍ ലക്ഷണങ്ങള്‍ അറിയാം

കിഡ്‌നി സ്‌റ്റോണ്‍ ഇന്നത്തെ കാലത്ത് വളരെ പരിചിതമായ രോഗമാണ്. എന്നാല്‍, പലപ്പോഴും കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതിന്റെ അഭാവമാണ് രോഗം ഗുരുതരമാവാന്‍ കാരണം. ആയുര്‍വ്വദത്തിലൂടെ എങ്ങനെയെല്ലാം കിഡ്‌നി സ്‌റ്റോണ്‍ തടയാം എന്നു നോക്കാം. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് തന്നെ കിഡ്‌നി സ്‌റ്റോണിന് തടയിടാം. മൃഗക്കൊഴുപ്പ്, ഉപ്പ്, കാല്‍സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും കുറയ്ക്കുക. ഇത് കിഡ്‌നി സ്റ്റോണിനെ പ്രതിരോധിയ്ക്കും.

പഞ്ച കര്‍മ്മ തെറാപ്പിയാണ് മറ്റൊന്ന്. ഇത് ശരീരത്തെ മൊത്തത്തില്‍ ക്ലീന്‍ ചെയ്യുന്നു. മാത്രമല്ല, ശരീരത്തിനാവശ്യമായ ഊര്‍ജ്ജവും നല്‍കുന്നു. വാഴപ്പിണ്ടി കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്.

Read Also : കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം: കെ സുരേന്ദ്രൻ

കിഡ്‌നി സ്റ്റോണിന്റെ അന്തകന്‍ എന്നു വേണമെങ്കില്‍ അത്തിപ്പഴത്തിനെ പറയാം. രണ്ട് അത്തിപ്പഴം ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് 10-15 മിനിട്ട് തിളപ്പിക്കുക. ഈ മിശ്രിതം വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തുളസിയിലയും കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ഒരു ടീസ്പൂണ്‍ തുളസിയില ഒരു ടീസ്പൂണ്‍ തേനില്‍ ചാലിച്ച് എന്നും രാവിലെ കഴിയ്ക്കുക. തുളസിയില ചവച്ചു തിന്നുന്നതും കിഡ്‌നി സ്റ്റോണ്‍ പരിഹരിക്കും. ഇത് കല്ല് മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായകമാകും. ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കാന്‍ ശ്രമിക്കുക. നാരങ്ങാ വെള്ളവും കിഡ്‌നി സ്റ്റോണിനെ ഇല്ലാതാക്കുന്നു. ഇതിലടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് കാല്‍സ്യം മൂലമുണ്ടാകുന്ന കിഡ്‌നി സ്‌റ്റോണിനെ പ്രതിരോധിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button